അബുദാബി: അബുദാബി പെന്തക്കോസ്ത് സമൂഹങ്ങളുടെ ഐക്യ കൂട്ടായ്മയായ അപ്കോൺ ചില വർഷങ്ങൾക്കു ശേഷം ക്രമീകരിച്ച ടാലന്റ് ടെസ്റ്റ് 2024 അനുഗ്രഹീതമായി സമാപിച്ചു. അപ്കോൺ വൈസ് പ്രസിഡന്റ് പാസ്റ്റർ.സജി വർഗീസ് അധ്യക്ഷതയിൽ അപ്കോൺ പ്രസിഡന്റ് പാസ്റ്റർ. എബി. എം. വർഗീസ് സമ്മേളനം പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു. അപ്കോൺലെ 21 അംഗത്വ സഭകളിലെ പ്രതിനിധികൾ വിവിധ ഇവന്റ്ന്റുകളിൽ പങ്കെടുത്തു.
ഗ്രൂപ്പ് സോങ് വിഭാഗത്തിൽ ബഥേൽ എ ജി അബുദാബിയും, ഐ പി സി ഗിൽഗാൽ അബുദാബിയും, യൂ പി എ അബുദാബിയും, ഗ്രൂപ്പ് ബൈബിൾ ക്വിസ്സിൽ സീനിയഴ്‌സ് വിഭാഗത്തിൽ ഐ പി സി അബുദാബിയും, യുണൈറ്റഡ് ബഥെൽ എ ജിയും,ഐ പി സി ഗിൽഗാൽ അബുദാബിയും ഗ്രൂപ്പ് ബൈബിൾ ക്വിസ് ജൂനിയേഴ്സ് വിഭാഗത്തിൽ പി എം ജി ചർച്ച് അബുദാബിയും,യൂ പി എ അബുദാബിയും, ഐ പി സി എബനേസർ മുസഫയും വിജയികളായി. പാസ്റ്റർ റിബി ക്കെന്നത്ത്, ബ്രദർ.ആശിഷ് ശ്രീനിവാസൻ, ബ്രദർ ബിജു ജേക്കബ് എന്നിവരായിരുന്നു വിധികർത്താക്കൾ.
അപ്കോൺ ഭാരവാഹികളും,ശുശ്രൂഷകന്മാരും, ടാലന്റ് ടെസ്റ്റ് കോഡിനേറ്റീസും, എം സി സി സൺഡേ സ്കൂൾ ഭാരവാഹികളും സമ്മാനദാനം നിർവഹിച്ചു.
