അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2025 – 26 ( APCCON ) പ്രവർത്തന വർഷത്തെ രണ്ടാമത് സംയുക്ത ആരാധന സെപ്റ്റംബർ 28 ഞായറാഴ്ച വൈകിട്ട് 07:45 മുതൽ 10:00 മണി വരെ അബുദാബി മുസഫയിൽ വച്ച് നടന്നു. അപ്കോൺ പ്രസിഡന്റ് റെവ. ഡോ. അലക്സ് ജോൺ നേതൃത്വം നൽകിയ മീറ്റിംഗിൽ പാസ്റ്റർ സജി വർഗീസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ ഗിവിൻ തോമസ് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. അപ്കോൺ പ്രസിഡന്റ് റെവ. ഡോ. അലക്സ് ജോൺ പ്രവർത്തന വർഷത്തെ അപ്കോൺ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. പാസ്റ്റർ ജോസ് മല്ലശ്ശേരി ( സയോൺ ചർച്ച് ഓഫ് ഗോഡ് അലൈൻ), പാസ്റ്റർ എബി എം വർഗീസ് ( അപ്കോൺ മുൻ പ്രസിഡന്റ്) തുടങ്ങിയവർ തിരുവചനത്തിൽ നിന്നും ശുശ്രൂഷിച്ചു. അപ്കോൺ മിഷൻ കോഡിനേറ്റർ ബ്രദർ എബ്രഹാം മാത്യു മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും, അപ്കോൺ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അർഹരായവർക്ക് വിവാഹസഹായ പദ്ധതിയുടെ സഹായധനം യുണൈറ്റഡ് ബെഥെൽ അസംബ്ലിസ് ഓഫ് ഗോഡ് അബുദാബി സഹ ശുശ്രൂഷകൻ പാസ്റ്റർ വില്യം അപ്കോൺ സെക്രട്ടറി ജോ മാത്യുവിന് കൈമാറി.അപ്കോൺ ക്വയർ ഗാനശ്രുഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ജോൺസി തോമസ് കടമ്മനിട്ട ( അലൈൻ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ) ആശംസയും അപ്കോൺ ട്രഷറർ ബ്രദർ ജോൺ മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി.

Comments are closed.