അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2025 – 26 ( APCCON ) പ്രവർത്തനോദ്ഘാടനവും സംയുക്ത ആരാധനയും ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് 07:45 മുതൽ 10:00 മണി വരെ അബുദാബി മുസഫയിൽ വച്ച് നടത്തപ്പെടും.
പ്രസ്തുത മീറ്റിംഗിൽ അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും. അനുഗ്രഹീത ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും.മീറ്റിങ്ങിന് അപ്കോൺ പ്രസിഡന്റ് ഡോ. അലക്സ് ജോൺ , ഉപാധ്യക്ഷൻ ഡോ. ഷിബു വർഗീസ്, സെക്രട്ടറി ബ്രദർ ജോ സി മാത്യു, ട്രഷറർ ബ്രദർ ജോൺ മാത്യു, എന്നിവർ നേതൃത്വം നൽകും.
