ഡാർവിൻ: പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ സഹോദരപുത്രൻ ജിൻസൺ ആന്റോ ചാൾസ് ഓസ്ട്രേലിയയിൽ യുവജന ,വാർധക്യ ക്ഷേമം ,സ്പോർട്സ് ആൻഡ് കൾച്ചർ ഉൾപ്പെടെ എട്ടോളം വകുപ്പുകളുടെ മന്ത്രിയായി ചുമതലയേറ്റു. പൂഞ്ഞാർ മൂന്നിലവ് പുന്നത്താനിയിൽ ചാൾസ് ആന്റണിയുടെയും, ഡെയ്സി ചാൾസിന്റെയും മൂത്ത മകനാണ്. ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലിമെന്റിലെ സാൻഡേഴ്സൺ മണ്ഡലത്തിൽ നിന്നുമാണ് വിജയിച്ചത്. കഴിഞ്ഞ എട്ട് വർഷമായി ലേബർ പാർട്ടി പ്രതിനിധിയും ലേബർ മന്ത്രിസഭയിലെ മുൻ ആഭ്യന്തര മന്ത്രിയും നിലവിൽ മന്ത്രിസഭാ അംഗവുമായ കെയ്റ്റ് വേർഡൻ പ്രതിനിധികരിച്ചിരുന്ന സാൻഡേഴ്സൺ മണ്ഡലമാണ് ലിബറൽ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച ജിൻസൺ തിരിച്ചുപിടിച്ചത്
നേഴ്സിംഗ് മേഖലയിൽ ജോലി നേടി 2011 ൽ ഓസ്ട്രേലിയയിലെത്തിയ ജിൻസൺ നിലവിൽ നോർത്തേൺ ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെന്റൽ ഹെൽത്ത് ഡയറക്ടറും, ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിലെ ലക്ചററുമാണ്. ഡാർവിൻ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ്.ഡാർവിനിലെ ടോപ് എൻഡ് മെന്റൽ ഹെൽത്തിലെ ക്ലിനിക്കൽ നേഴ്സ് കൺസൾട്ടന്റും, ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിലെ അഡ്ജന്റ് ലക്ചറവുമായ അനുപ്രിയ ജിൻസണാണ് ഭാര്യ. മക്കൾ: എയ്മി കേയ്റ്റ്ലിൻ, അന്നാ ഇസബെൽ
