പെരുങ്കുഴി : തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ അഴൂരിലെ പെരുങ്കുഴിയിൽ ഇക്കഴിഞ്ഞ ദിവസം പുതുവത്സരത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം കൈമാറാനെത്തിയ പെന്തകോസ്ത് പരസ്യയോഗ സംഘത്തെ ഒരു സുവിശേഷ വിരോധി ഭീഷണിപ്പെടുത്തി പാസ്യയോഗം തടയാൻ ശ്രമിച്ചു.
ഇവിടെ ഭരിക്കുന്നത് ഞങ്ങളാണെന്നും മൈക്ക് ഓഫ് ചെയ്യണം എന്നും ഇതൊന്നും ഇവിടെ വേണ്ടെന്നും നിങ്ങൾ മദ്യപിക്കുകയോ മദ്യപിക്കാതിരിക്കുകയോ ചെയ്‌തോളൂ എന്നാലും മൈക്ക് ഓഫ് ചെയ്യണമെന്നും നിങ്ങൾ പെന്തകോസ്ത് സഭയിൽ നിന്നാണ് വരുന്നതെന്നും ഇവിടെ ഒരു ക്രിസ്ത്യാനികളും പെന്തക്കോസ്തും ഇല്ലഎന്നായിരുന്നു സുവിശേഷ വിരോധിയുടെ ഭീഷണി. അഴൂർ പഞ്ചായത്തും പെരുങ്കുഴി വാർഡും ഭരിക്കുന്നത് ഈ സുവിശേഷ വിരോധിയുടെ പാർട്ടിയാണ്. എന്നാൽ അവിടെ ബൈക്കിൽ എത്തിയ ചെറുപ്പകാരനായ ഒരു സി പി ഐ (എം) പ്രവർത്തകൻ പരിപാടി നിർത്തേണ്ടതില്ലെന്നും തുടർന്ന് നടത്താനും ആവശ്യപ്പെട്ടതായി പാസ്റ്റർ ഷൈജു വെള്ളനാട് പറഞ്ഞു.

Comments are closed.