Ultimate magazine theme for WordPress.

സുവിശേഷ വിരോധികൾ തെലങ്കാനയിൽ ലഘു ലേഖകളും, ബൈബിളുകളും തട്ടിയെടുത്ത് തീയിട്ട് നശിപ്പിച്ചു

ഇല്ലന്ദു : തെലങ്കാന സംസ്ഥാനത്തെ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഇല്ലന്ദു പട്ടണത്തിലെ ഏരിയ 21ൽ ശനിയാഴ്ച രാവിലെ സുവിശേഷകർ വിതരണം ചെയ്യുകയായിരുന്ന ക്രിസ്തീയ ലഘു ലേഖങ്ങൾ സുവിശേഷ വിരോധികൾ തട്ടിയെടുത്ത് തീയിട്ട് നശിപ്പിച്ചു.

21 തിങ്കളാഴ്ച്ച പ്രാദേശിക അംബേദ്കർ സെൻ്ററിൽ ഒരു ക്രിസ്ത്യൻ പ്രാർത്ഥനാ യോഗം നടക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിൻ്റെ ഭാഗമായി ശനിയാഴ്ച ഒരു കൂട്ടം സുവിശേഷകർ ലഘു ലേഖകളും സുവിശേഷ സാഹിത്യങ്ങളും വിതരണം ചെയ്യുകയായിരുന്നു. ഇതിന്റെ വിതരണത്തെ സുവിശേഷ വിരോധികൾ എതിർത്തു. ഇത് നിർബന്ധിത മത പരിവർത്തനമാണെന്ന് ആരോപിച്ചു. സംഘർഷാവസ്ഥ ഉടലെടുത്തതോടെ ലോക്കൽ പോലീസ് ഇടപെട്ടു. സംഭവത്തിൽ ഉൾപ്പെട്ട 9 സുവിശേഷ വിരോധികളെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്ന് വരികയാണ്.

Sharjah city AG

Comments are closed.