Ultimate magazine theme for WordPress.

സ്വരൂപ് നഗറിൽ സുവിശേഷ വിരോധികളുടെ ആക്രമണം

ന്യൂഡൽഹി : ന്യൂഡൽഹി സ്വരൂപ് നഗർ ഡൽഹി ബൈപാസ്നു സമീപം ക്രിസ്മസ് സമാധാന സന്ദേശ സമ്മേളനം നടന്നയിടത് സുവിശേഷ വിരോധികളുടെ അക്രമം. സ്ത്രീകളും കുട്ടികളും കൂടാതെ പാസ്റ്റർ ഡേവിഡ് ഭരദ്വാജ്, ബ്രദർ പ്രേംകുമാർ, ബ്രദർ ബെന്നി തുടങ്ങിയവർക്ക് ക്രൂരമർദനം ഏറ്റു. മർദ്ദനത്തിൽ ബ്രദർ പ്രേം കുമാറിന്റെ പല്ലുകൾ നഷ്ടപ്പെട്ടു. വാഹനങ്ങൾ നശിപ്പിക്കുകയും. ചെയ്തു. തുടർന്ന് പോലീസ് എത്തി ഇവരെ ഭവനങ്ങളിലേക്ക് അയച്ചു. നോർത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്ക് നേരിടുന്ന അക്രമങ്ങൾ വർധിച്ചു വരുന്നതിൽ ക്രൈസ്തവ സമൂഹം ആശങ്കാകുലർ ആണ് അവിടെയുള്ള സുവിശേഷകർക്കും വിശ്വാസികൾക്കും വേണ്ടി പ്രാർത്ഥിക്കാം. ഐപിസി നോർത്തെൻ റീജിയൻ
ശുശ്രൂഷകൻമാർക്കാണ് ക്രൂരമർദനമേറ്റത് എന്നാണ് പ്രാഥമിക വിവരങ്ങൾ.

Sharjah city AG