Ultimate magazine theme for WordPress.

ഏപ്രിൽ 1 ന് പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സന്ദേശയാത്ര

കൊടുമൺ : കൊടുമൺ യുണൈറ്റഡ് പെന്തക്കോസ്‌തൽ ഫെലോഷിപ്പിന്റെയും ഫെയ്ത്ത് വാരിയേഴ്‌സ് പത്തനംതിട്ടയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏപ്രിൽ 1 ന് ലഹരി വിരുദ്ധ സന്ദേശയാത്ര നടക്കും.

വാഴമുട്ടം താഴൂർക്കടവ്, വെള്ളപ്പാറ കുരിശുംമൂട്, കൈപ്പട്ടൂർ ജംഗ്ഷൻ, മാമൂട്, ചന്ദനപ്പള്ളി, അങ്ങാടിക്കൽ, മണിമല, ഒറ്റത്തേക്ക്, അമ്പത്തിയാറ്‌, കൊടുമൺ ടൗൺ എന്നിവിടങ്ങളാണ് യോഗ സ്ഥലങ്ങൾ. പാ. ജി സാം കുട്ടി ഉദ്‌ഘാടനം നിർവഹിക്കും.

Sharjah city AG