Ultimate magazine theme for WordPress.

കോന്നിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ

കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷന്റെയും മാർത്തോമ്മാ യുവജന സഖ്യം കോന്നി സെൻ്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാളെ രാവിലെ അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടക്കും.

കോന്നി എംഎൽഎ കെ. യു. ജെനീഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും, റവ. രാജീവ് ഡാനിയേൽ അദ്ധ്യക്ഷത വഹിക്കും, കല്ലമ്പലം മൈൻഡ് റിവൈവൽ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.