പാമ്പാടി: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ പാമ്പാടി സെന്റർ യുവജന പ്രസ്ഥാനത്തിന്റെ സന്നദ്ധ പ്രവർത്തന സംഘടനയായ ക്രൈസ്റ്റ് ആർമിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് പാമ്പാടി താലൂക്ക് ആശുപത്രിയിൽ ലഹരി വിരുദ്ധ ബോധവൽകരണവും ശുചികരണപ്രവർത്തനവും നടത്തി. സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ജോസഫ്ന്റെ ആദ്യക്ഷതയിൽ ശ്രീമതി ഡാലി റോയ് (പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ) പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു. ടീം കോർഡിനേറ്റർ നെൽസൺ പീറ്ററിന്റെ നേതൃത്വത്തിൽ നിരവധി വോളിന്റീർസ് പ്രവർത്തനത്തിൽ പങ്കെടുത്തു.
