ജമ്മു : ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷാ സൈനികരും ഭീകകരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ കത്വയിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കത്വയിലെ മലമുകളിൽ മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു.
കത്വ ജില്ലയിലെ രാംകോട്ട് പ്രദേശത്താണ് സുരക്ഷാ സേന ഭീകരരുമായി തിങ്കളാഴ്ച രാത്രി മുതൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തേക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ട്. മാർച്ച് 23 ന് കത്വ ജില്ലയിലെ ഹിരാനഗർ സെക്ടറിലെ സന്യാൽ ഗ്രാമത്തിന് സമീപമാണ് ആദ്യ വെടിവയ്പ്പ് നടന്നത്. ഏറ്റുമുട്ടലിനിടെ ഒരു പെൺകുട്ടിക്ക് പരിക്കേറ്റു. ഭീകരർ ഇവിടെ നിന്ന് രക്ഷപെട്ടു.
