ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നാലെ ബെംഗളൂരുവില്‍ വീണ്ടും ബോംബ് ഭീഷണി. ഇ-മെയില്‍ സന്ദേശം വഴിയാണ് ഭീഷണി എത്തിയത്. ഇരുപത്തിയഞ്ച് ലക്ഷം രൂപ തന്നില്ലെങ്കിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഇ-മെയില്‍ സന്ദേശം. ബെംഗളൂരുവില്‍ വിവിധയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി. മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയില്‍ ഐഡികളിലാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്
