നൈജീരിയയിൽ വീണ്ടും ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം: രണ്ടു ക്രൈസ്തവരെ കൊലപ്പെടുത്തി, നിരവധിപ്പേരെ തട്ടിക്കൊണ്ടുപോയി
കടുന്ന : നൈജീരിയയിലെ കടുന സ്റ്റേറ്റിൽ നടന്ന ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ രണ്ടു ക്രൈസ്തവരെ കൊലപ്പെടുത്തുകയും നിരവധിപ്പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. രാത്രിയിൽ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമമായ ഗോനിൻ ഗോറയിൽ അക്രമികൾ അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം നടത്തിയത്.”കുടുന്ന സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ടു ക്രൈസ്തവരെ കൊലപ്പെടുത്തി. അവർ ക്രിസ്ത്യാനികളുടെ പത്തോളം വീടുകളിൽ അതിക്രമിച്ച് കയറി ഈ വീടുകളിൽ നിന്ന് ഡസൻ കണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോയി.” പ്രദേശവാസിയായ പേഷ്യൻസ് അല വെളിപ്പെടുത്തി. ആക്രമണത്തിൽ നിരവധി ക്രൈസ്തവർക്ക് പരിക്കേറ്റിട്ടുണ്ട്.
