ഡബ്ലിൻ : ഐപിസി അയർലൻഡ് റീജിയന്റെ വാർഷിക കൺവെൻഷൻ 2023 സെപ്റ്റംബർ 30 ഒക്ടോബർ 1 തീയതികളിൽ ഐപിസി ഡബ്ലിൻ ചർച്ചിന്റെ നേതൃത്വത്തിൽ ഗ്രീൻ ഹിൽസ് കമ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും . ഐപിസി അയർലൻഡ് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി റ്റി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. ഐപിസി അയർലൻഡ് റീജിയൻ ഭാരവാഹികൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഐപിസി ജനറൽ പ്രസിഡണ്ട് റവറന്റ് ഡോക്ടർ വത്സൻ എബ്രഹാമും , ഈ തലമുറയിൽ കർത്താവ് ശക്തമായി ഉപയോഗിക്കുന്ന പാസ്റ്റർ കെ ജെ തോമസ് കുമളി എന്നിവർ മുഖ്യസന്ദേശം നൽകും
