അഞ്ചു മേരി ജോണിന് വെറ്റനറി മെഡിസിനിൽ ഒന്നാം റാങ്ക്
കേരള വെറ്റനറി ആൻ്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് വെറ്റനറി ആൻ്റ് അനിമൽ ഹസ്ബൻഡറി പരീക്ഷയിൽ വെറ്റനറി മെഡിസിനിൽ ഡോ.അഞ്ചു മേരി ജോണിന് ഒന്നാം റാങ്ക്
തൃശൂർ: കേരള വെറ്റനറി ആൻ്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് വെറ്റനറി ആൻ്റ് അനിമൽ ഹസ്ബൻഡറി പരീക്ഷയിൽ വെറ്റനറി മെഡിസിനിൽ ഡോ.അഞ്ചു മേരി ജോണിന് ഒന്നാം റാങ്ക് ലഭിച്ചു. ഐ പി സി വെട്ടുകാട് സഭാ ശുശ്രൂഷകൻ കൊഴുക്കുള്ളി വീരമ്പുള്ളി വീട്ടിൽ പാസ്റ്റർ വി.വി.ഫ്രാൻസിസിൻ്റെ മകൻ വിബിൻ ഫ്രാൻസിസിൻ്റെ ഭാര്യയും മാന്ദാമംഗലം പാറയിൽ വീട്ടിൽ റിട്ട. എസ് ഐ പി.ജെ യോഹന്നാൻ & ദീപ ദമ്പതികളുടെ മകളുമാണ് അഞ്ചു.
