Ultimate magazine theme for WordPress.

അണക്കര മ്യുസിക് ഫെസ്റ്റും ക്രിസ്തുമസ്സ് സന്ദേശവും

കുമളി: ഹൈറേഞ്ചിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ ഡിസംബർ 11 ഞായർ വൈകുന്നേരം 5 മണിക്ക് മ്യുസിക് ഫെസ്റ്റും ക്രിസ്തുമസ്സ് സന്ദേശവും അണക്കര സെൻ്റ് തോമസ് ഫൊറോന ചർച്ച് സാന്തോം ഓഡിറ്റോറിയത്തിൽ നടക്കും.
ലഹരിയുടെ അമിതമായ ഉപയോഗം നിമിത്തം കൊടികുത്തി വാഴുന്ന അതിക്രമങ്ങളിൽ നിന്നും അധാർമ്മികതയിൽ നിന്നും സമൂഹത്തെ ബോധവൽക്കരിച്ച് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ മ്യൂസിക് ഫെസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. ക്രൈസ്തവ ഗായകരായ ഇമ്മാനുവേൽ ഹെൻറി, ശ്രുതി ജോയി, ജോസ് ജോർജ്, ബിജു ദാനിയേൽ, ക്ലീറ്റസ് ഫിലിപ്പ് എന്നിവർ മ്യുസിക് ഫെസ്റ്റിന് നേതൃത്വം നൽകും. മ്യൂസിക് ഫെസ്റ്റിൻ്റെ ക്രമീകരണങ്ങൾക്കായി പാസ്റ്റർ സന്തോഷ് ഇടക്കര (കോർഡിനേറ്റർ),സാബു കുറ്റിപ്പാല (ചർച്ച് റിലേഷൻ), സണ്ണി ഇലഞ്ഞിമറ്റം (മീഡിയ), പാസ്റ്റർ തോമസ് എബ്രഹാം (പ്രാർത്ഥന), പാസ്റ്റർ കെവി വറുഗീസ് (ഫോളോ അപ്പ്), പിഎം ജോർജ് (ഫിനാൻസ്) സജിമോൻ സി ആർ (ലോജിസ്റ്റിക്സ്) എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. വണ്ടിപ്പെരിയാർ, കുമളി, ചക്കുപ്പള്ളം, വണ്ടൻമേട്, കരുണാപുരം പഞ്ചായത്തുകളിലെ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ ആണ് മ്യുസിക് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഫെസ്റ്റിൽ റവ. ചാണ്ടപ്പിള്ള ക്രിസ്തുമസ് സന്ദേശം നൽകും.

Sharjah city AG