Ultimate magazine theme for WordPress.

കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ചാം പിറന്നാൾ ; ഇന്ന് ടിക്കറ്റ് ചാർജ് വെറും 5 രൂപ മാത്രം

കൊച്ചി : കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ചാം പിറന്നാൾ. വാർഷികദിനത്തോടനുബന്ധിച്ച യാത്രക്കാർക്ക് ഇന്ന് 5 രൂപ നിരക്കിൽ മെട്രോയിൽ യാത്ര ചെയ്യാം. കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനിൽ നിന്ന് എവിടേക്ക് യാത്ര ചെയ്താലും ഇന്ന് അഞ്ചുരൂപയേ ഈടാക്കൂ. 2017 ജൂൺ 17 നായിരുന്നു കൊച്ചി മെട്രോയുടെ ഉത്‌ഘാടനം. ജൂൺ 19 ന് പൊതുജനങ്ങൾക്കായി കൊച്ചി മെട്രോ തുറന്ന് പ്രവർത്തനം ആരംഭിച്ചു. വിമാനത്താവളത്തിലേക്ക് ഉൾപ്പടെയുള്ള അഞ്ച് പാതകൾ യാഥാർത്ഥ്യമാക്കി കൊച്ചിയെ രാജ്യത്തെ മികച്ച ട്രാവൽ ഹബ്ബാക്കാനുള്ള ശ്രമത്തിലാണ് ഇപ്പൊൾ കെഎംആർഎൽ.

Sharjah city AG