Ultimate magazine theme for WordPress.

വിവാഹ ബന്ധത്തിലെ ഒരാള്‍ എതിര്‍ത്താല്‍ വിവാഹമോചനം അനുവദിക്കാനാവില്ല സുപ്രീം കോടതി

ഡൽഹി: വിവാഹ ബന്ധത്തിലെ ഒരാള്‍ എതിര്‍ക്കുന്ന പക്ഷം വിവാഹ മോചനം അനുവദിക്കുന്നതിന് ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരമുള്ള അധികാരം ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യയില്‍ വിവാഹ ബന്ധം ഗൗരവമില്ലാത്ത സംഗതിയായി മാറിയിട്ടില്ല. ഇന്നു വിവാഹം, നാളെ വിവാഹ മോചനം എന്ന പാശ്ചാത്യ രീതിയിലേക്കു നമ്മള്‍ എത്തിയിട്ടില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കൗള്‍, അഭയ് ഓഖ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
ഒരു കക്ഷി എതിര്‍ക്കുന്ന പക്ഷം വിവാഹമോചനത്തിന് 142-ാം അനുച്ഛേദ പ്രകാരമുള്ള അധികാരം ഉപയോഗിക്കാന്‍ കോടതിക്കാവില്ല. ഇരുകക്ഷികളും അംഗീകരിക്കുകയോ വിവാഹ ബന്ധം പരിഹരിക്കാനാവാത്ത വിധം തകരുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് വിവാഹ മോചനം അനുവദിക്കാനാവുക. ബന്ധം മുന്നോട്ടു കൊണ്ടുപോകാനാവുമെന്ന് ഒരു കക്ഷി പ്രതീക്ഷ വയ്ക്കുമ്പോള്‍ അതു ചെയ്യാനാവില്ല.

Sharjah city AG