ഹിമാലയന്‍ മേഖലയില്‍ ശക്തമായ ഭൂകമ്പത്തിന് സാധ്യത; മുന്നറിയിപ്പുമായി ശാസ്ത്രഞ്ജര്‍
ഡെറാഡൂണ്‍: ഹിമാലയന്‍ മേഖലയില്‍ ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രഞ്ജര്‍ . ഈ സാഹചര്യത്തില്‍ ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിന് മികച്ച തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും ശാസ്ത്രഞ്ജര്‍ ആരാഞ്ഞു . ഇന്ത്യന്‍, യുറേഷ്യന്‍ ഫലകങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായാണ് ഹിമാലയം നിലവില്‍ വന്നതെന്ന് വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലെ സീനിയര്‍ ജിയോഫിസിസ്റ്റ് അജയ് പോള്‍ പറഞ്ഞു. ഇന്ത്യന്‍ ഫലകത്തില്‍ യുറേഷ്യന്‍ ഫലകത്തിന്റെ നിരന്തരമായ സമ്മര്‍ദ്ദം കാരണം, അടിയില്‍ അടിഞ്ഞുകൂടുന്ന ഊര്‍ജം ഭൂകമ്പങ്ങളുടെ രൂപത്തില്‍ ഇടയ്ക്കിടെ സ്വയം പുറത്തേക്ക് വരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മേഖലയിലുണ്ടാകുന്ന ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ ഏഴോ അതിലധികമോ ആയിരിക്കാമെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ ഊര്‍ജം എത്രത്തോളമുണ്ടാകുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ നേപ്പാളിലെ വിദൂര പര്‍വതമേഖലയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നുയ ഈ ഭൂചലനത്തില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്നാണ് ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത് .
