Ultimate magazine theme for WordPress.

ഇനി ഭക്ഷണങ്ങൾ പറന്നെത്തും ; സ്വിഗ്ഗി ഡ്രോണുകളെ സജ്ജമാക്കാനൊരുങ്ങുന്നു

കൊച്ചി :പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിനായി ഡ്രോണുകളെ സജ്ജമാക്കാനൊരുങ്ങുന്നു. ഇന്‍സ്റ്റാമാര്‍ട്ട് വഴി അവശ്യ വസ്തുക്കള്‍ ഡെലിവറി ചെയ്യുന്നത് മെയ് മാസം മുതല്‍ ഡ്രോണുകള്‍ വഴിയാക്കാനാണ് സ്വിഗ്ഗി പദ്ധതിയിടുന്നത്. സാധനങ്ങള്‍ ഡ്രോണുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ നാല് ഡ്രോണ്‍ സ്റ്റാര്‍ട്ട് അപ്പുകളെയാണ് സ്വിഗ്ഗി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗരുഡ എയ്‌റോസ്‌പേസ്, സ്‌കൈഎയര്‍ മൊബിലിറ്റി, ടെക്ക് ഈഗിള്‍, മാരുത് ഡ്രോണ്‍ ടെക്ക് എന്നിവയെയാണ് സ്വിഗ്ഗി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Sharjah city AG