Ultimate magazine theme for WordPress.

ഇന്ത്യയുടെ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ട് ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തി

കൊളംബോ: ഇന്ത്യയുടെ മുന്നറിയിപ്പുകളെ പരിഗണിക്കാതെ ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തി. ചൊവ്വാഴ്ച രാവിലെയാണ് അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ യുവാന്‍ വാങ് 5 ഹംബന്‍തോട്ട തുറമുഖത്തെത്തിയത്.കപ്പല്‍ വരുന്നതിനെ ഇന്ത്യ മാത്രമല്ല യുഎസും ആശങ്ക അറിയിച്ചിരുന്നു.ഹംബന്‍തോട്ട തുറമുഖത്ത് ഓഗസ്റ്റ് 16 മുതല്‍ 22 വരെ നങ്കൂരമിടാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നതെന്ന് ശ്രീലങ്കന്‍ തുറമുഖമന്ത്രി നിര്‍മല്‍ പി.സില്‍വ പറഞ്ഞു. കപ്പല്‍ വരുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഉപഗ്രഹ സിഗ്‌നലുകളുടെ നിരീക്ഷിക്കാനാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.750 കിലോമീറ്റര്‍ ആകാശ പരിധിയിലെ മുഴുവന്‍ സിഗ്‌നലുകളും ചൈനീസ് ചാരനു പിടിച്ചെടുക്കാന്‍ കഴിയുമെന്നതുകൊണ്ട് കൂടംകുളം, കല്‍പാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുമോയെന്ന ആശങ്കയിലാണു സുരക്ഷാ ഏജന്‍സികള്‍.

Sharjah city AG