സുവിശേഷ മഹായോഗം ഫെബ്രുവരി 17-19
തേക്കുതോട് : ചർച്ച് ഓഫ് ഗോഡ് തേക്കുതോട് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17-19 വരെ തേക്കുതോട് എബനേസർ സ്കൂൾ ഗ്രൗണ്ടിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. ചർച്ച് ഓഫ് ഗോഡ് പയ്യനാമൺ സെന്റർ ശുശ്രുഷകൻ പാ. ചെറിയാൻ ഫിലിപ്പ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ ജോയി പാറയ്ക്കൽ, ഡോ. തോമസ് മാമ്മൻ, പി. സി. ചെറിയാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ജെറുസലേം വോയ്‌സ്, ഏഴംകുളം സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. ബൈജു തങ്കച്ചൻ (+91 9744987241), സാംകുട്ടി എം. ടി. (+91 9495757603)
