മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്കാരം ഇന്ന്
വത്തിക്കാൻ : കാലം ചെയ്ത എമരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്കാരം ഇന്ന് . ഫ്രാന്‍സിസ് മാര്‍പ്പാപ്പയാകും അന്ത്യകര്‍മ ശുശ്രൂഷകള്‍കക്ക് മുഖ്യകാര്‍മികത്വം വഹിക്കുക. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് ചടങ്ങുകള്‍. ശനിയാഴ്ച 95ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും പോളിഷ് പ്രധാനമന്ത്രി മറ്റെയുസ് മൊറാവിക്കിയും ഉള്‍പ്പെടെ വിവിധ രാഷ്ട്രത്തലവന്മാര് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.ഒന്നരലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വത്തിക്കാനിലേക്ക് പ്രിയപ്പെട്ട മുന്‍ മാര്‍പാപ്പയെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയിട്ടുണ്ട്.
