Ultimate magazine theme for WordPress.

ഒന്നാം ക്ലാസ് പ്രവേശനപ്രായം അഞ്ച് വയസ് തന്നെ: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന കുട്ടികൾക്ക് കുറഞ്ഞത് ആറു വയസ് പ്രായമുണ്ടാകണമെന്ന കേന്ദ്ര നിർദേശത്തെ എതിർത്ത് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശനപ്രായം അഞ്ച് വയസ് തന്നെയായി തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കാലങ്ങളായി സംസ്ഥാനത്ത് നിലനിൽക്കുന്ന രീതിയാണിത്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ. ആയതിനാൽ അഞ്ചു വയസിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാൻ ആണ് തീരുമാനമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് മാനദണ്ഡമാക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നേരത്തെ കത്തയച്ചിരുന്നു. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ കേന്ദ്ര സർക്കാർ നിർദേശത്തെ എതിർത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും നിർദേശം നൽകിയത്.

Sharjah city AG