പത്തനംതിട്ട നഗരത്തിൽ വൻ തീപിടിത്തം
പത്തനംതിട്ട നഗരത്തിൽ വൻ തീപിടിത്തം. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കാണ് തീപിടിച്ചത്. നമ്പർ വൺ ചിപ്‌സ് കട എന്ന കടയിൽ നിന്നാണ് തീ പടർന്നത്. പിന്നീട് സമീപത്തെ എ വൺ ബേക്കറി, മൊബൈൽ ഷോപ്പ്, ചെരുപ്പ് കട എന്നിവയിലേക്കും തീ പടരുകയായിരുന്നു.
കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ പടർന്നു. കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള നടപടികൾ തുടരുകയാണ്. കടകൾക്കുള്ളിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.
