24 വ്യാജ യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് പുറത്തുവിട്ട് യുജിസി
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) രാജ്യത്തെ 24 വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടിക പ്രഖ്യാപിച്ചു. ഒന്ന് കേരളത്തിലും
ന്യൂ ഡൽഹി:യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) രാജ്യത്തെ 24 വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള സെയിന്റ് ജോൺ യൂണിവേഴ്സിറ്റിയും ഇതിൽഉൾപ്പെടും.ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വ്യാജയൂണിവേഴ്സിറ്റികൾ.8 എണ്ണം
\”വ്യാജ സർവകലാശാലകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള യുജിസി നിയമത്തിന് വിരുദ്ധമായി അംഗീകരിക്കപ്പെടാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അറിയിക്കുന്നു, യാതൊരു ബിരുദവും നൽകാൻ ഇവയ്ക്ക് അധികാരമില്ല, ”യുജിസി സെക്രട്ടറി രജനിഷ് ജെയിൻ പറഞ്ഞു.
