Ultimate magazine theme for WordPress.

ഗവേഷണരംഗത്ത്‌ മാറ്റങ്ങൾക്കു വഴിയൊരുക്കി കേരള കേന്ദ്രസർവകലാശാല

കാസർഗോഡ് : വൈദ്യശാസ്ത്രമേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന കേന്ദ്ര സർവകലാശാലയിലെ ഗവേഷകരുടെ പുതിയ കണ്ടെത്തലാണ് ശാസ്ത്രരംഗത്തെ പുതിയ ചർച്ചാവിഷയം. ശരീരത്തിലെ സോഡിയം സ്വയം കണ്ടെത്താൻ സാധിക്കുന്ന നിറംമാറുന്ന കടലാസ് സ്ട്രിപ്പുകളാണ് അവർ വികസിപ്പിച്ചത്. ഊർജതന്ത്രത്തിലെ നാനോ ടെക്‌നോളജിവിഭാഗം അധ്യാപിക പ്രൊഫ. സ്വപ്ന നായർ, ബയോ കെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജിവിഭാഗം തലവൻ ഡോ. രാജേന്ദ്രൻ പിലാങ്കട്ട എന്നിവരുടെ മേൽനോട്ടത്തിൽ ഗവേഷകവിദ്യാർഥികളായ ഡോ. നീലി ചന്ദ്രൻ, ബി. മണികണ്ഠ, ജെ. പ്രജിത്‌ എന്നിവരാണ് കണ്ടുപിടിത്തത്തിനുപിന്നിൽ. ഗവേഷണപ്രബന്ധം നാച്വർ പബ്ലിഷിങ് ഗ്രൂപ്പിന്റെ സയന്റിഫിക് റിപ്പോർട്ട് മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഊർജതന്ത്രത്തിലെ നാനോ ടെക്നോളജി വിഭാഗവും ബയോകെമിസ്ട്രിയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഗവേഷണങ്ങൾക്ക് ബയോ മെഡിക്കൽ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നുണ്ട്. രണ്ട് പഠനവിഭാഗങ്ങൾ ഒന്നിച്ചുചേർന്നുള്ള ഈ പഠനരീതിയാണ് ദേശീയ വിദ്യാഭ്യാസനയവും മുന്നോട്ടുവെക്കുന്നത്.

Sharjah city AG