വർഗീയ സംഘർഷത്തെ തുടർന്ന് ജമ്മുവിലെ ഭാദേർവ നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു
ശ്രീനഗർ:വർഗീയ സംഘർഷത്തെത്തുടർന്ന് ജമ്മു ഡിവിഷനിലെ ദോഡ ജില്ലയിലെ ഭാദേർവ ടൗണിൽ ജമ്മു കശ്മീർ ഭരണകൂടം കർഫ്യൂ ഏർപ്പെടുത്തി.മേഖലയില്‍ ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കി. വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഭാദേർവ ടൗണിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്താനിരുന്നതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. സോഷ്യൽ മീഡിയയിൽ ചില വിവാദ പോസ്റ്റുകൾ വൈറലായതിനെ തുടർന്ന് മുസ്ലീം സമുദായം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു ഇതേ തുടർന്നാണ് 144 പ്രഖ്യാപിച്ചതു. സൈനികരും അർധസൈനികരും പോലീസും സ്ഥലത്തു ക്യാമ്പ് ചെയ്തു.
