യു കെ യിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു
യു കെ യിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു.
യു കെ യിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു.
പ്രെസ്റ്റൺ : കോട്ടയം മാൻവെട്ടം അരീച്ചിറയിൽ ശ്രീ ജോസഫിന്റെയും ശ്രീമതി അന്ന ജോസഫിന്റെയും മകൻ ശ്രീ ബെന്നി ജോസഫ് (57 വയസ്സ്) ഹൃദയാഘാതം മൂലം ഇന്ന് ഒക്ടോബർ 18 ഞാറാഴ്ച്ച പ്രെസ്റ്റണിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ അടുക്കളയിൽ ബോധരഹിതനായി വീണ് കിടക്കുന്ന ബെന്നിയെ മകൻ കണ്ടതിനെ തുടർന്ന് ഉടൻ ഹോസ്പിറ്റിലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രെസ്റ്റൺ മലയാളികൾക്ക് ഏറെ സുപരിചിതനായിരുന്ന ശ്രീ ബെന്നി ജോസഫ് മുൻപ് ബ്ലാക്പൂളിൽ ആയിരുന്നു താമസം. ഭാര്യ ശ്രീമതി സുബി റോയൽ പ്രെസ്റ്റൺ ഹോസ്പിറ്റലിലെ നഴ്സാണ്. മക്കൾ : പ്രെസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും സ്റ്റുഡന്റ് ലീഡേറുമായ ജോബിൻ ബെന്നി, എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ജോസ്സ്ലിൻ ബെന്നി. പ്രെസ്റ്റൺ റോയൽ ഹോസ്പിറ്റിൽ മോർച്ചറിയിലാണ് ഇപ്പോൾ മൃതശരീരം സൂക്ഷിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
