ചങ്ങനാശ്ശേരി സ്വദേശി ഖത്തറിൽ നിര്യാതനായി
ചങ്ങനാശ്ശേരി സ്വദേശി ഖത്തറിൽ നിര്യാതനായി
ചങ്ങനാശ്ശേരി സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ : ചങ്ങനാശ്ശേരി കുറുമ്പനാടം സ്വദേശിയും ശ്രീ എം പി തോമസ് മൂക്കാടന്റെയും (ജിമ്മിച്ചൻ) ശ്രീമതി അന്നമ്മയുടെയും (ചീരഞ്ചിറ ചങ്ങങ്കരി കുടുംബാംഗം) മകൻ ബിനു തോമസ് മുക്കാടൻ (49 വയസ്സ് ) ഇന്ന് ഒക്ടോബർ 28 ബുധനാഴ്ച്ച ഖത്തറിൽ വച്ച് മരണമടഞ്ഞത്. കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു. സംസ്ക്കാരം ഒക്ടോബർ 29 വ്യാഴാഴ്ച്ച വൈകിട്ട് 5.30 ന് ഖത്തറിൽ നടത്തും.
ഭാര്യ ജിജി അലക്സാണ്ടർ (കുമളി വാഴയിൽ കുടുംബാംഗം). മക്കൾ : ജിനു (കൊല്ലം റ്റി കെ എം കോളേജ് എഞ്ചിനീയറിംഗ് വിദ്യാർത്ഥി), ജിതിൻ (ഖത്തർ). സഹോദരങ്ങൾ : ബീനാ ജോഷി (സൗദി), ബിനോയി, ബിജോ (ഖത്തർ).
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.
