ന്യൂഡല്‍ഹി : വയനാട് ദുരന്തത്തില്‍ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നും വലിയ വീഴ്ച ഉണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തില്‍ അലംഭാവമുണ്ടായി.ജനങ്ങളെ എന്തുകൊണ്ട് മാറ്റിപ്പാർപ്പിച്ചില്ലെന്നും അമിത് ഷാ ചോദിച്ചു.
മഴ പെയ്യാനും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പ് കേരളം ഗൗരവമായി കാണണമായിരുന്നുവെന്നും മുന്നറിയിപ്പുകള്‍ എന്തുകൊണ്ട് അവഗണിച്ചുവെന്നും അമിത് ഷാ ചോദ്യം ഉന്നയിച്ചു.

Comments are closed.