Ultimate magazine theme for WordPress.

ഇസ്രായേലിൽ കുടുങ്ങിയ അമേരിക്കൻ ക്രൈസ്തവ സംഘം സുരക്ഷിതമായി തിരിച്ചെത്തി

സമ്മർവിൽ: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഇസ്രായേലിൽ കുടുങ്ങിപ്പോയ സൗത്ത് കരോലിനയിലെ കാൽവരി ചാപ്പൽ സഭയിലെ 41 അംഗങ്ങൾ സുരക്ഷിതമായി അമേരിക്കയിൽ തിരിച്ചെത്തി. ഒരാഴ്ചയോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സംഘം വ്യാഴാഴ്ച ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിൽ എത്തിയത്.

വിമാനത്താവളത്തിൽ വെച്ച് ആക്രമണ ഭീഷണിയുണ്ടായപ്പോൾ ബോംബ് ഷെൽട്ടറുകളിൽ അഭയം പ്രാപിക്കേണ്ടി വന്നുവെന്നും പിന്നീട് റോഡ് മാർഗ്ഗം ജോർദാനിലെത്തി അവിടെ നിന്നാണ് വിമാനത്തിൽ അമേരിക്കയിലേക്ക് മടങ്ങിയതെന്നും സഭാനേതൃത്വം അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിൽ തുണയായ രാഷ്ട്രീയ നേതാക്കൾക്കും പ്രാർത്ഥനയോടെ കൂടെനിന്ന വിശ്വാസി സമൂഹത്തിനും പാസ്റ്റർ ചാർലസ് ടിമ്മർമാൻ നന്ദി രേഖപ്പെടുത്തി.

Sharjah city AG

Comments are closed.