വാഷിംഗ്‌ടൺ : വാഷിംഗ്‌ടണിന് അടുത്തുള്ള റീഗൻ വിമാനത്താവളത്തിനു സമീപം അമേരിക്കൻ എയർലൈൻസിൻ്റെ യാത്രാവിമാനം സൈനികരുടെ ബ്ലാക്ക് ഹോക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായാ അപകടത്തിൽ അകപ്പെട്ടവർക്കായി പ്രാർത്ഥന അഭ്യർത്ഥിച്ച് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്.
എക്‌സിലൂടെയാണ് ജെ ഡി വാൻസ് പ്രാർത്ഥന അഭ്യർത്ഥിച്ചത്. അപകടമുണ്ടായ വിമാനത്തിൽ 60 യാത്രക്കാരും 4 ജോലിക്കാരും ഹെലികോപ്റ്ററിൽ 3 സൈനികരും ഉണ്ടായിരുന്നെന്നാണു പ്രാഥമിക റിപ്പോർട്ട്. വിമാനം തകർന്നുവീണ പൊട്ടോമാക് നദിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
