Ultimate magazine theme for WordPress.

മണിപ്പൂരില്‍ ആംബുലന്‍സിന്‌ തീയിട്ടു; ഏഴ്‌ വയസുകാരനും അമ്മയുമടക്കം മൂന്ന്‌ പേര്‍ക്ക് ദാരുണാന്ത്യം

ഇംഫാല്‍:കലാപം തുടരുന്ന മണിപ്പൂരിൽ നിന്നും വീണ്ടും ഒരു ദുരന്തവാർത്ത ഇംഫാല്‍ വെസ്റ്റില്‍ ആള്‍ക്കൂട്ടം ആംബുലന്‍സിന്‌ തീയിട്ട്‌ എഴ്‌ വയസുകാരനും അമ്മയും അയല്‍വാസിയായ സ്‌ത്രീയും വെന്തുമരിച്ചുവെന്നാണ് റിപ്പോർട്ട്. എഴ്‌ വയസുകാരനായ ടോങ്‌സിങ്‌ ഹാങ്‌സിങും അമ്മ മീന ഹാങ്‌സിങ്‌ മെയ്‌തേയ്‌ വിഭാഗക്കാരിയായ ലിഡിയ ലോറെമ്ബം എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. അസം റൈഫിള്‍സിന്‍റെ കീഴിലുള്ള ക്യാംപില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ടോങ്‌സിങിന്‍റെ തലയിലും അമ്മ മീനയുടെ കയ്യിലും വെടിയേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള വഴിമധ്യേയാണ്‌ ആള്‍ക്കൂട്ട ആക്രമണത്തില്‍ വെന്തുമരിച്ചത്‌.

Sharjah city AG