Ultimate magazine theme for WordPress.

മതപരിവർത്തന ആരോപണങ്ങൾ അടിസ്ഥാനരഹിതം : എംഎൽഎ ചൈതർ വാസവ

 

നർമദാ :ഗുജറാത്ത്-മഹാരാഷ്ട്ര അതിർത്തിയിലെ നവപൂർ ഗ്രാമത്തിൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റി പരിപാടിയെ അഭിസംബോധന ചെയ്യവെ, ക്രിസ്ത്യൻ സമുദായത്തിനെതിരായ മതപരിവർത്തനവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് ദെദിയാപദ നിയോജകമണ്ഡലത്തിലെ ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ ചൈതർ വാസവ പറഞ്ഞു.

“ഇന്ന് ഇന്ത്യയിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് ക്രിസ്ത്യൻ സമുദായത്തിനെതിരെയാണ്. മതപരിവർത്തനം സംബന്ധിച്ച ഈ ആരോപണങ്ങൾ തീർത്തും തെറ്റും അടിസ്ഥാനരഹിതവുമാണ്. ഈ മതേതര രാജ്യത്ത് ആർക്കും ഏത് മതവും പിന്തുടരാമെന്ന വ്യവസ്ഥകൾ ഭരണഘടനയിൽ ഉണ്ടെന്ന് നിങ്ങൾക്കും എനിക്കും അറിയാം. ” ക്രിസ്ത്യൻ സൊസൈറ്റിയുടെ വാർഷിക കൺവൻഷനിൽ നടത്തിയ പ്രസംഗത്തിൽ വാസവ പറഞ്ഞു.

ഒരാൾക്ക് 18 വയസ്സ് തികയുമ്പോൾ, ഏത് മതം പിന്തുടരണമെന്ന് തീരുമാനിക്കാമെന്നും, അതിനാൽ നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ കൺവൻഷൻ നടത്താൻ സർക്കാർ അനുമതി നൽകാത്തതും അതുമൂലം മഹാരാഷ്ട്ര അതിർത്തിയിലേക്ക് കൺവൻഷൻ സ്ഥലം മാറ്റാൻ ഇടയാക്കിയതും വാസവ പരാമർശിച്ചു. സെലംബയിലെ ശൗര്യയാത്ര അനുമതിയില്ലാതെ നടത്താം, എന്നാൽ ഒരു ക്രിസ്ത്യൻ സൊസൈറ്റിയുടെ കൺവൻഷൻ നടത്താൻ അനുമതി ആവശ്യമായി വരുന്നു, കൺവൻഷന് അനുമതി നൽകാത്തതിൽ നിയമസഭാംഗം എന്ന നിലയിൽ ദുഃഖമുണ്ടെന്നും എന്നാൽ വരും ദിവസങ്ങളിൽ ക്രിസ്ത്യൻ സമൂഹം ആരാണെന്ന് സർക്കാരിന് കാണിച്ചുകൊടുക്കുമെന്നും വാസവ പറഞ്ഞു

Sharjah city AG