ഡാളസ്: ടെക്സസിലെ യുഎസ് സെനറ്റ് തിരഞ്ഞെടുപ്പിനായുള്ള റിപ്പബ്ലിക്കൻ പാർട്ടി പോരാട്ടം മുറുകുന്നു. അറ്റോർണി ജനറൽ കെൻ പാക്സ്റ്റൺ (63) ബൈബിളിലെ പത്തുകല്പനകളിൽ മൂന്നെണ്ണം ലംഘിച്ചുവെന്ന് ആരോപിച്ച് എതിരാളിയായ സെനറ്റർ ജോൺ കോർണിന്റെ പ്രചാരണ വിഭാഗം പുതിയ പരസ്യം പുറത്തിറക്കി.
മെയ് മാസത്തിൽ നടക്കുന്ന നിർണ്ണായകമായ ‘റൺ ഓഫ്’ വോട്ടിംഗിന് മുന്നോടിയായാണ് പാക്സ്റ്റണെ ആത്മീയമായും ധാർമ്മികമായും കടന്നാക്രമിക്കുന്ന ഈ നീക്കം. പാക്സ്റ്റൺ ‘വ്യഭിചാരം ചെയ്തു’ (ഏഴാം കല്പന), ‘കള്ളസാക്ഷി പറഞ്ഞു’ (ഒൻപതാം കല്പന), ‘മോഷ്ടിച്ചു’ (എട്ടാം കല്പന) എന്നിവയാണ് പരസ്യത്തിലെ പ്രധാന ആരോപണങ്ങൾ. ഒരു ബർണർ ഫോണും വ്യാജപ്പേരും ഉപയോഗിച്ച് തന്റെ അവിഹിത ബന്ധം ഒളിച്ചുവെച്ചുവെന്നും ഇതുമൂലം ഭാര്യ അദ്ദേഹത്തിൽ നിന്ന് ബൈബിൾ തത്വങ്ങൾ പ്രകാരം വിവാഹമോചനം തേടിയെന്നും പരസ്യം ആരോപിക്കുന്നു.

Comments are closed.