കാട്ടാക്കട : ആൾ ക്രിസ്റ്റ്യൻ എംപവർമെന്റ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 10 ന് ലഹരി വിരുദ്ധ സന്ദേശയാത്ര നടക്കും. റവ. തോമസ് മാത്യു അധ്യക്ഷത വഹിക്കും.
കാട്ടാക്കട, തൂങ്ങാംപാറ, മാറനല്ലൂർ, കീളിയോട്, തൊഴുക്കൽ, നെയ്യാറ്റിൻകര അമരവിള, ഉദിയൻകുളങ്ങര, കൊറ്റാമം, പരശുവയ്ക്കൽ ഇടിച്ചക്കപ്ലാമൂട്, പാറശ്ശാല, പെരുമ്പഴുതൂർ ജംഗ്ഷൻ എന്നിവിടങ്ങളിലായാണ് സന്ദേശയാത്ര നടക്കുന്നത്. ആൾ ക്രിസ്റ്റ്യൻ എംപവർമെൻ്റ് മ്യൂസിഷൻ ഫെലോഷിപ്പ് ഗാന ശുശ്രൂഷ നിർവഹിക്കും.
