അലാസ്ക : അലാസ്കയിൽ വിമാനാപകടം. ടസ്റ്റുമീനാ തടാകത്തിൽ തകർന്നു വീണ വിമാനത്തിൽ നിന്ന് മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്തിലെ പൈലറ്റും രണ്ട് പെൺകുട്ടികളും 12 മണിക്കൂറോളമാണ് അതിജീവിച്ചത്.
വിമാനം ഞായറാഴ്ചയാണ് കാണാതായത്. ഇതിനുശേഷം, ടെറി ഗോഡ്സും മറ്റ് പൈലറ്റുമാരും നടത്തിയ തിരച്ചിൽ ആണ് തകർന്ന വിമാനത്തിന്റെ ഭാഗങ്ങൾ തടാകത്തിൽ കണ്ടെത്തിയത്. തുടർന്ന് അവർ അടുത്ത് ചെന്നപ്പോൾ മൂന്നു പേർ വിമാനത്തിന്റെ ചിറകിൽ ഇരിക്കുകയായിരുന്നു. വിമാനം ഒരു സൈറ്റ്‌സീയിംഗ് യാത്രയ്ക്കിടെ തകർന്നുവീണതാണെന്നാണ് ലഭിക്കുന്ന വിവരം.
