Ultimate magazine theme for WordPress.

അക്കാമ്മ വി. ചാക്കോ നിത്യതയിൽ

ഡാലസ് : ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഹെബ്രോൻ ഡാലസ് സഭാംഗം തിരുവല്ല നിരണം വട്ടമ്മാക്കേൽ വർഗ്ഗീസ് മാത്തന്റെയും ഏലിയാമ്മ മാത്തന്റെയും മകളായ അക്കാമ്മ വർഗീസ് ചാക്കോ (79 വയസ്സ്) ചൊവ്വാഴ്ച്ച ഡാളസിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ 11 മുതൽ ആരാധനാലയത്തിലെ ശുശ്രൂഷകൾക്ക് അനന്തരം ന്യൂ ഹോപ്പ് സെമിത്തേരിയിൽ നടക്കും.
ഭർത്താവ് : നിരണം പനമ്പിറ്റേത്ത് ചാക്കോ പി ചാക്കോ. മക്കൾ : ജൂലി ജാക്സൺ, ജെയ്മി ജോസഫ്. സഹോദരങ്ങൾ : റേച്ചൽ ശാമുവേൽ, സാറാമ്മ തോമസ്, മാത്തുക്കുട്ടി ഗീവർഗീസ്, മറിയാമ്മ ഏബ്രഹാംസൺ , റോസമ്മ പ്രസാദ്.

Sharjah city AG

Comments are closed.