ന്യൂഡൽഹി: യുഎസ്–ഇസ്രയേൽ–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ഊർജപ്രതിസന്ധി രൂക്ഷമായതോടെ വിമാന ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഇന്ധന സർചാർജ് എന്ന പേരിലാണ് അധിക തുക ഈടാക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ ഒന്ന് മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് പുതിയ നിരക്ക് ബാധകമായിരിക്കും.
ആഭ്യന്തര സർവീസുകൾക്ക് ടിക്കറ്റ് നിരക്കിനൊപ്പം 399 രൂപ അധികമായി നൽകണം. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക്ക് രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കും ഈ വർദ്ധനവ് ബാധകമാണ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർ 10 ഡോളർ (ഏകദേശം 830 രൂപ) അധികമായി നൽകേണ്ടി വരും. മാർച്ച് 18 മുതൽ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്കും സർചാർജ് ഏർപ്പെടുത്തും.

Comments are closed.