Ultimate magazine theme for WordPress.

എയർ ഇന്ത്യയുടെ പുതിയ ലോഗോ ‘ദ വിസ്ത’ പ്രകാശനം ചെയ്തു

ഡൽഹി :എയർ ഇന്ത്യ പുതിയ ലോഗോയായ ‘ദ വിസ്ത’ പ്രകാശനം ചെയ്തു. പരിമിതികളില്ലാത്ത സാധ്യതയേയും പുരോഗമന സ്വഭാവത്തെയും, പുതിയ വീക്ഷണത്തെയുമാണ് ലോഗോ സൂചിപ്പിക്കുന്നതെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. 70 ബില്യൺ ഡോളറിന് 470 വിമാനങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ലോഗോ മാറ്റം. ഡിസംബർ മാസത്തെ സര്‍വീസുകള്‍ മുതലാകും പുതിയ ലോഗോ പതിച്ച് വിമാനങ്ങള്‍ പറന്നു തുടങ്ങുകയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.പുതിയ ലോഗോയിൽ എയർ ഇന്ത്യയുടെ മുഖമായിരുന്ന ‘മഹാരാജ’ ഇല്ല. എന്നാൽ ‘മഹാരാജ’യെ ഒഴിവാക്കിയതല്ലെന്നും കമ്പനിയുടെ പുതിയ പദ്ധതികളിൽ ഉൾപ്പെടുത്തുമെന്നും എയർ ഇന്ത്യ സിഇഒ കാംപെൽ വിത്സൺ പറഞ്ഞു. സ്വർണ നിറമുള്ള വിൻഡോ ഫ്രെയിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ലോഗോയുടെ രൂപകല്പനയെന്ന് എയർ ഇന്ത്യ വെളിപ്പെടുത്തി. വിവിധ നിറങ്ങൾ കൂടിച്ചേരുന്ന ലിവെറിയും എയർ ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്.

1 Comment
  1. Phone Tracker Free says

    Now that many people are using smart phones, we can consider mobile phone positioning through wireless networks or base stations. https://www.xtmove.com/how-to-track-location-of-someone-phone-without-their-knowledge/

Leave A Reply

Your email address will not be published.