Ultimate magazine theme for WordPress.

ടെല്‍ അവീവിലേക്കുള്ള സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

 

ന്യൂഡല്‍ഹി : യിസ്രായേൽ ഫലസ്തീന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്കും തിരിച്ചും ഉള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. യാത്രക്കാരുടേയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അധികൃതരുടെ നിര്‍ദേശം പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. അത്യാവശ്യ ഘട്ടങ്ങളില്‍ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറുകളും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ആക്രമണം ശക്തമായതോടെയാണ് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.

Sharjah city AG