സീറ്റിൽ: ഫുട്ബോൾ താരങ്ങൾക്കിടയിലെ ആത്മീയ ഉണർവിനെ പ്രശംസിച്ചും ബൈബിൾ പഠനത്തിലെ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് സംസാരിച്ചും ലോഗോസ് ഡയറക്ടർ സ്കോട്ട് ലിൻഡ്സെ. സീറ്റിൽ സീഹോക്സ് താരങ്ങൾ ദൈവവചനം പഠിക്കാൻ കാണിക്കുന്ന താല്പര്യം തന്നെ വിസ്മയിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ബൈബിൾ സംശയങ്ങൾക്കായി ചാറ്റ് ജിപിടി പോലുള്ള സെർച്ച് എഞ്ചിനുകളെ ആശ്രയിക്കുന്നത് അപകടമാണെന്നും തെറ്റായ ദൈവശാസ്ത്ര ധാരണകളിലേക്ക് ഇത് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിന് പരിഹാരമായി ബൈബിൾ സത്യങ്ങൾ മാത്രം നൽകുന്ന സുരക്ഷിതമായ എഐ ടൂളുകൾ ഉപയോഗിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Comments are closed.