കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യപുരോഗതിയിലെ വലിയൊരു ചുവടുവെപ്പാണെങ്കിലും അത് ദൈവത്തിന് പകരമാവില്ലെന്ന് മുൻ ഗൂഗിൾ സീനിയർ വൈസ് പ്രസിഡന്റ് വിക് ഗുണ്ടോത്ര. കാലിഫോർണിയയിലെ ലഗാറ്റസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ ദിവസവും ബൈബിൾ പഠിക്കാൻ എ ഐയുടെ സഹായം തേടാറുണ്ടെന്നും സഭാചരിത്രത്തിലെ അറിവുകൾ വേഗത്തിൽ കണ്ടെത്താൻ ഇത് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരീശ്വരവാദത്തിൽ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചുവന്ന തന്റെ ജീവിതാനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

Comments are closed.