Ultimate magazine theme for WordPress.

പ്രഭാഷണങ്ങൾക്ക് എഐ സഹായം: പാസ്റ്റർമാർ ചാറ്റ് ജി.പി.റ്റി ഉപയോഗിക്കുന്നു

വാഷിംഗ്ടൺ : ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകൾ പള്ളികളുടെ ദൈനംദിന പ്രവർത്തനങ്ങളിലും പ്രഭാഷണങ്ങൾ തയ്യാറാക്കുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്നുവെന്ന് പുതിയ സർവേ റിപ്പോർട്ട്. പ്രഭാഷണങ്ങൾ തയ്യാറാക്കുന്ന പാസ്റ്റർമാരിൽ മൂന്നിൽ രണ്ട് ഭാഗവും എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ദി 2025 സ്റ്റേറ്റ് ഓഫ് എഐ ഇൻ ദി ചർച്ച് സർവേ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

സഭാനേതൃത്വത്തിലെ എഐ ഉപയോഗത്തിൽ വലിയ വർദ്ധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. എഐ പ്രതിവാരമോ പ്രതിദിനമോ ഉപയോഗിക്കുന്ന പാസ്റ്റർമാരുടെ എണ്ണം 2024-ലെ 43% എന്നതിൽ നിന്ന് 61% ആയി ഉയർന്നു. ഇതിൽ 25% പേർ ദിവസവും എഐ ഉപയോഗിക്കുന്നു. ചാറ്റ് ജിപിറ്റി, ഗ്രാമ്മർലി എന്നിവയാണ് പാസ്റ്റർമാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എഐ ടൂളുകൾ. 26% പള്ളി നേതാക്കളും പ്രഭാഷണം തയ്യാറാക്കൽ, ഗവേഷണം, ആശയവിനിമയം എന്നിവയ്ക്കായി ചാറ്റ് ജിപിറ്റി ഉപയോഗിക്കുന്നു. 11% പേർ ഇമെയിലുകൾ, വാർത്താക്കുറിപ്പുകൾ എന്നിവ മെച്ചപ്പെടുത്താൻ ഗ്രാമ്മർലി ഉപയോഗിക്കുന്നു.

Sharjah city AG

Comments are closed.