Ultimate magazine theme for WordPress.

ബൈബിൾ വ്യാഖ്യാനത്തിന് എ.ഐ : പുതിയ വെബ്സൈറ്റ് തെറ്റിദ്ധാരണകൾക്ക് വഴിവെക്കുമോ?

ലണ്ടൻ: ധാർമ്മിക വിഷയങ്ങളിൽ ബൈബിളിലെ വാക്യങ്ങൾ ഉപയോഗിച്ച് പരസ്പര വിരുദ്ധമായ രണ്ട് കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന ബൈബിൾ ബോത്ത് വേസ് എന്ന പുതിയ എഐ വെബ്സൈറ്റ് വേദഗ്രന്ഥങ്ങളുടെ ആഴമായ പഠനത്തിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നതായി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. യുകെ ആസ്ഥാനമായുള്ള ജോൺ ജെയിംസ് എന്ന ഡെവലപ്പർ പുറത്തിറക്കിയ ഈ പ്ലാറ്റ്ഫോം ബൈബിളിലെ വാക്യങ്ങളെ സന്ദർഭത്തിൽ നിന്നടർത്തി മാറ്റി അവതരിപ്പിക്കുന്നത് വഴി വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണകൾക്ക് വഴിവെച്ചേക്കാം എന്നാണ് വിമർശനം.

ഒരു വാക്യം അതിൻ്റെ പൂർണ്ണമായ ദൈവശാസ്ത്രപരവും ചരിത്രപരവുമായ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയാണ് എ.ഐ ഇവിടെ ഉപയോഗിക്കുന്നത്. ഇത് ആ വാക്യത്തിൻ്റെ യഥാർത്ഥ അർത്ഥത്തെയും ഉദ്ദേശ്യത്തെയും പൂർണ്ണമായി ഇല്ലാതാക്കുന്നു. സങ്കീർണ്ണമായ ധാർമ്മിക പ്രശ്നങ്ങളെ വെറും രണ്ടോ അതിലധികമോ എതിർ വാക്യങ്ങൾ ഉപയോഗിച്ച് മാത്രം അവതരിപ്പിക്കുന്നത് വിഷയങ്ങളെ അമിതമായി ലളിതവൽക്കരിക്കുന്നതിന് തുല്യമാണ്. ബൈബിളിലെ ധാർമ്മികതയുടെ വിശാലമായ ചിത്രം ഇതിലൂടെ നഷ്ടപ്പെടുന്നു. വേദഗ്രന്ഥങ്ങളെക്കുറിച്ച് ആഴമായ അറിവില്ലാത്ത സാധാരണ വിശ്വാസികൾ ബൈബിൾ ശരിക്കും പരസ്പരം വൈരുദ്ധ്യമുള്ളതാണെന്ന് തെറ്റിദ്ധരിക്കാൻ ഈ വെബ്സൈറ്റ് കാരണമായേക്കാം. ഇത് വേദഗ്രന്ഥങ്ങളുടെ അബദ്ധരാഹിത്യത്തിൽ വിശ്വസിക്കുന്നവർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കും. എന്നിങ്ങനെ തുടങ്ങിയവയാണ് ദൈവശാസ്ത്ര പണ്ഡിതന്മാരും നിരീക്ഷകരും പ്രധാനമായി പറയുന്ന അപകട സാധ്യതകൾ.

Sharjah city AG

Comments are closed.