ന്യൂഡൽഹി: ഇന്ത്യയിൽ എഐയുടെ വർധിച്ചുവരുന്ന സാധ്യതകൾ കണക്കിലെടുത്ത് രാജ്യത്തെ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ എഐ കോഴ്സുകൾ ഉൾപ്പെടുത്താൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. ആറാം ക്ലാസ് മുതലാണ് ഈ കോഴ്സുകൾ ആരംഭിക്കുന്നത്. കോഴ്സുകൾക്കായി സമഗ്രമായ ഒരു പാഠ്യപദ്ധതി തയ്യാറാക്കുന്നതിനായി ‘നാഷണൽ പ്രോഗ്രാം ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എൻപിഎഐ) സ്കില്ലിംഗ് ഫ്രെയിംവർക്കിന്’ കീഴിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ഡാറ്റ സയൻസ് പ്രൊഫഷണലുകളുടെ ആവശ്യം 2024 ഓടെ ഒരു ദശലക്ഷം കവിയുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ജൂണിലെ കമ്മിറ്റിയുടെ റിപ്പോർട്ട് വിദ്യാഭ്യാസ രംഗത്ത് എഐ വിദ്യാഭ്യാസം അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.
