Ultimate magazine theme for WordPress.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഒരുക്കുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയുടെ അവസാന ദിനങ്ങൾ നാളെ മുതൽ മധ്യമേഖലയിൽ

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഒരുക്കുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയുടെ അവസാന ദിനങ്ങൾ നാളെ മുതൽ മധ്യമേഖലയിൽ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ഒരുക്കുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥന കഴിഞ്ഞ ജൂലൈ 25 മുതൽ വിവിധ മേഖലകളിലായി നടന്നു വരുകയാണ്. ജൂലൈ 30 വരെ ദക്ഷിണ മേഖലയിലെ നെടുമങ്ങാട് എജി സഭയിൽ വച്ചും തുടർന്ന് ഓഗസ്റ് 1 മുതൽ 6 വരെ ഉത്തര മേഖലയിലെ തൊടുപുഴ, മുട്ടം റൈഫിൾ ഷൂട്ടിംഗ് ക്ലബ്ബിൽ വച്ചുമാണ് നടന്നത്.

ഉപവാസ പ്രാർത്ഥനയുടെ അവസാന വാരമായ നാളെ മുതൽ മധ്യ മേഖലയിൽ നടത്തപെടുന്ന ഉപവാസ പ്രാർത്ഥന ആഗസ്റ്റ് 08 മുതൽ 13 വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 8:30 വരെ വിവിധ സെഷനുകളായി ഐ സി പി എഫ് ക്യാമ്പ് സെന്റർ, കുമ്പനാട് വെച്ച് നടത്തപെടുന്നു. ദൂരെ നിന്നും വന്നു ചേരുന്നവർക്ക് മുൻകൂട്ടി അറിയിക്കുന്ന പ്രകാരം താമസസൗകര്യവും ചുമതലക്കാർ ക്രമീകരിച്ചിട്ടുണ്ട്. സഭയുടെ ശുദ്ധീകരണത്തിനായും ഉണർവിനായും നടത്തപെടുന്ന ഉപവാസ പ്രാർത്ഥന മേഖലകളിലെ എല്ലാ ദൈവദാസന്മാരും കുടുംബമായി ദൈവജനത്തോടൊപ്പം വന്നു സംബന്ധിക്കുന്നു. റവ.ടിജെ സാമുവേൽ നേതൃത്വം നൽകുന്ന ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മറ്റിയോടൊപ്പം മേഖല ഡയറക്ടർമാരും പ്രസ്ബിറ്റേഴ്സും ഉപവാസ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നു.

നാളെ മുതൽ മധ്യ മേഖലയിൽ നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ മേഖല ഡയറക്ടർ പാസ്റ്റർ.ജെ സജി ഉദ്‌ഘാടനം നിർവഹിക്കുകയും പാസ്റ്റര്.ജോസ് റ്റി ജോർജ്ജ് മീറ്റിംഗ് ഓർഗനൈസർ ആയും പാസ്റ്റർ.ബിജി ഫിലിപ്പ് പ്രോഗ്രാം കോർഡിനേറ്റർ ആയും ചുമതല വഹിക്കുകയും ചെയ്യുന്നു. പാസ്റ്റർ.രാജു തോമസ്, ഗുജറാത്ത്, പാസ്റ്റർ.എബ്രഹാം ജേക്കബ് മാത്യു, ഹ്യൂസ്റ്റൺ തുടങ്ങിയ നിരവധി അഭിഷിക്തർ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. സഭകളുടെ ഉണർവിന് വേണ്ടിയും കൃപാവരങ്ങളുടെ ജ്വലനത്തിനായും ആത്മപ്രവർത്തികൾക്കായും വാഞ്ചയോടെ വന്നു സംബന്ധിക്കുവാൻ പ്രത്യേകാൽ അറിയിക്കുന്നു.
എന്ന് എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി
പാസ്റ്റർ.തോമസ് ഫിലിപ്പ് (ഡിസ്ട്രിക്ട് സെക്രട്ടറി)

കൂടുതൽ വിവരങ്ങൾക്ക് ( MEETING ORGANIZER: Pr. JOSE T GEORGE, Ph: +919446442772 | Program Coordinator: Pr. BIJI PHILIP, Ph: +91 94476 54226 )

Leave A Reply

Your email address will not be published.