Ultimate magazine theme for WordPress.

ഏ ജി കോട്ടയം സെക്ഷൻ സി. ഏ റിപബ്ലിക് ദിന സുവിശേഷ ബോട്ട് യാത്ര നടത്തി

കുമരകം: അസംബളീസ് ഓഫ് ഗോഡ് കോട്ടയം സെക്ഷൻ യുവജന വിഭാഗം ആയ സി. ഏ യുടെ ആഭിമുഖ്യത്തിൽ കുമരകം മുതൽ ആലപ്പുഴ വരെ റിപബ്ലിക് ദിന സുവിശേഷ ബോട്ട് യാത്ര നടത്തി.ജനവാസ മേഖല ഉള്ള കായൽ തീരങ്ങളിൽ പരസ്യ യോഗങ്ങൾ നടത്തുകയും ലഘുലേഖ വിതരണം ചെയ്യുകയും ഭ വനങ്ങൾ സന്ദർശിക്കുകയും ചെയ്തു.അസംബളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഇവഞ്ചാലിസം പ്രയർ കൺവീനർ പാസ്റ്റർ ഷിബു മണി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സെക്ഷൻ സി ഏ സെക്രട്ടറി മജു പി മോഹൻ അധ്യക്ഷൻ ആയിരുന്നു. കോട്ടയം സെക്ഷൻ സി. ഏ പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് യാത്രക്ക് നേതൃത്വം നൽകി നാൽപതിയഞ്ചിൽ അധികം അംഗങ്ങൾ യാത്രയിൽ പങ്കെടുത്തു.പാസ്റ്റർമാരായ ഷിബു മണി ഐസക് തൃശൂർ, ബെൻസൺ മണർകാട്, അനീഷ് കോട്ടയം,പീറ്റർ കഞ്ഞികുഴി സഹോദരൻമാരായ പീറ്റർ കെ ജെ,അലക്സ് മണിമല, സിസ്റ്റർ ഷേർലി അലക്സ് എന്നിവർ പ്രസംഗിച്ചു.പാസ്റ്റർ ആൻസന്റെയും തോംസന്റെയും നേതൃത്വത്തിൽ സൗണ്ട് ഓഫ് റെവലേഷൻ ബാൻഡ് ഒളശ്ശ ഗാനങ്ങൾ ആലപിച്ചു.

Sharjah city AG