AGIFNA കോൺഫറസിൽ ഡോ. വിൽഫ്രഡോ ചോക്കോ, റവ. റ്റി.ജെ. ശാമുവൽ, അനിൽ കൊടിത്തോട്ടം തുടങ്ങിവർ മുഖ്യപ്രഭാഷകർ
ന്യൂയോർക് : ഓഗസ്റ്റ് 1 മുതൽ 4 വരെ ന്യൂയോർക് ഇല്ലെൻവില്ലിലെ ഹോണേഴ്‌സ് ഹെയ്‌വെൻ റിസോർട്ടിൽ നടക്കുന്ന AGIFNA ഫാമിലി കോൺഫെറെൻസിലെ പ്രധാന പ്രസംഗകർ റവ. ഡോ. വിൽഫ്രഡോ ചോക്കോ, റവ. മൈക്ക് സിഗ്നരെല്ലി, റവ. ടി.ജെ. സാമുവേൽ, റവ. രാജേഷ് മാത്യു, റവ. അനിൽ കൊടിത്തോട്ടം, റവ. ഡോ. സാബു വർഗീസ് എന്നിവർ ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റവ. ഡോ. വിൽഫ്രഡോ ചോക്കോ 2013 ൽ ടൈം മാഗസിൻ ലോകത്തിലെ ഏറ്റം ജനസ്വാധീനമുള്ള 100 പേരിൽ ഒരാളായി തിരഞ്ഞെടുത്ത റവ. ചോക്കോ അമേരിക്കയിലെ വലിയ എജി സഭകളിലൊന്നായ ഷിക്കാഗോ ന്യൂ ലൈഫ് കവനെന്റ് മിനിസ്ട്രീസ് സീനിയർ പാസ്റ്ററാണ്. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുകയെന്ന വലിയ ആത്മീയ ശുശ്രുഷക്ക് തുടക്കം കുറിച്ച അദ്ദേഹം അമേരിക്കൻ ഇവാജലിക്കൽ സഭകളുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇപ്പോൾ എജി ജനറൽ ട്രഷറർ ആയി സേവനം അനുഷ്ഠിക്കുന്നു. ഈടുറ്റ പ്രഭാഷകനും ‘അമേസിങ് ഫെയ്‌ത്’, ‘ഇൻ ദി ഗ്യാപ്’ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
റവ. മൈക്ക് സിഗ്നരെല്ലി , ഓരോരുത്തരും എന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ അതായിത്തീരുവാൻ യേശുക്രിസ്തുവിലൂടെ അവരെ പ്രാപ്തരാക്കുക’ എന്നത് ജീവിത ദൗത്യമായി ഏറ്റെടുത്ത സുവിശേഷകനാണ് ന്യൂയോർക്കിലെ V1 ചർച്ചിന്റെ സ്ഥാപകപാസ്റ്ററായ റവ. മൈക്ക് സിഗ്നരെല്ലി ‘കം ഔട്ട് ഇൻ ജീസസ് നെയിം’, ‘ഡോമിനോ റിവൈവൽ’ എന്നീ വിശ്വാസാധിഷ്ഠിത സിനിമകളുടെ സഹനിർമ്മാതാവായ അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിനു അനുയായികളുണ്ട്.
റവ. ടി. ജെ. സാമുവേൽ , എജി മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ആയി സേവനം അനുഷ്ഠിക്കുന്ന റവ. ടി. ജെ. സാമുവേൽ മലയാളികൾക്ക് സുപരിചിതനായ പ്രസംഗകനും വേദാധ്യാപകനുമാണ്.
റവ. രാജേഷ് മാത്യു , യുവജനങ്ങൾക്കിടയിലും പ്രൊഫെഷണൽസിനിടയിലും വളരെ സ്വാധീനമുള്ള സുവിശേഷകനാണ് കൊച്ചിയിൽ പ്രവർത്തിക്കുന്ന ജോഷ്വാ ജനറേഷൻ മിനിസ്ട്രീസിന്റെ സീനിയർ റവ. രാജേഷ് മാത്യു.
റവ. അനിൽ കൊടിത്തോട്ടം , ഗഹനമായ അറിവുകൊണ്ടും ധീരമായ നിലപാടുകൾ കൊണ്ടും ക്രൈസ്തവ വിശ്വാസത്തിന്റെ മുന്നണിപ്പോരാളിയായി കേരളത്തിൽ അറിയപ്പെടുന്ന റവ. അനിൽ കൊടിത്തോട്ടം സമകാലീന വിശ്വാസലോകത്തിലെ എണ്ണപ്പെട്ട എഴുത്തുകാരനും പ്രഭാഷകനുമാണ്.
റവ. സാബു വർഗീസ് , ന്യൂയോർക്കിലെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സീനിയർ റവ. സാബു വർഗീസ് അമേരിക്കൻ പെന്തക്കോസ്തു വിശ്വാസികൾ സ്നേഹിക്കുന്ന സുവിശേഷ പ്രസംഗകനാണ്.
